Weekly Reflection
ഒന്നാമത്തെ ആഴ്ച
ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസ് 9/2/2021 ൽ ആരംഭിച്ചു.വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്റ്റി സ്കൂളിലെ 9 B ക്ലാസ്സ് ആയിരുന്നു.ആദ്യത്തെ ആഴ്ച കുറച്ചു പേടിയും ആകാംക്ഷയും നിറഞ്ഞതായിരുന്നു. എന്നാൽ രണ്ടു മൂന്ന് ദിവസം കുട്ടികളോട് സൗഹൃദപൂർവ്വം ഇടപെടുകയും പാഠഭാഗങ്ങൾ പഠിപ്പിക്കുകയും ചെയ്തതോടു കൂടി കുറച്ചു കൂടി ആത്മവിശ്വാസം തോന്നി. ആദ്യത്തെ ക്ലാസ്സിൽ പി. ഭാസ്കരൻ എഴുതിയ "കാളകൾ" എന്ന പാഠം ആണ് പഠിപ്പിച്ചത്. ആദ്യത്തെ ആഴ്ച കുട്ടികൾ നന്നായി സഹകരിക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.
രണ്ടാമത്തെ ആഴ്ച
ആദ്യത്തെ ആഴ്ചയിൽ നിന്നും വ്യത്യസ്തമായി ആത്മവിശ്വാസത്തോടെയും കൂടുതൽ സന്തോഷത്തോടെയും ആണ് രണ്ടാമത്തെ ആഴ്ചത്തെ ക്ലാസുകൾ കടന്നു പോയത്. കുട്ടികളുമായി നല്ല അടുപ്പം സ്ഥാപിക്കാൻ സാധിച്ചു.രണ്ടാമത്തെ ആഴ്ചയിൽ പഠിപ്പിച്ച ആദ്യത്തെ പാഠം "സാക്ഷി" ആയിരുന്നു. വളരെ നല്ല രീതിയിൽ ക്ലാസ്സ് മുന്നോട്ടു പോയി.
മൂന്നാമത്തെ ആഴ്ച
ആദ്യ രണ്ടാഴ്ചകളെക്കാൾ കൂടുതൽ ആത്മവിശ്വാസവും ധൈര്യവും മൂന്നാമത്തെ ആഴ്ച തോന്നി. മൂന്നാമത്തെ ക്ലാസ്സിൽ പഠിപ്പിച്ച ആദ്യത്തെ പാഠം "അമ്പാടിയിലേക്ക്" ആയിരുന്നു.കുട്ടികൾ എല്ലാവരും നൽകിയ പ്രവർത്തനങ്ങൾ ഒക്കെ ചെയ്തു. അവർക്ക് പരീക്ഷകൾ നടത്തി. മൂന്നാമത്തെ ആഴ്ചയിൽ ആയിരുന്നു അവസാനത്തെ ക്ലാസ്സ്. ആദ്യത്തെ ആഴ്ചയിൽ പേടി ആണ് തോന്നിയത് എങ്കിൽ അവസാനത്തെ ക്ലാസ്സ് ആയപ്പോഴേക്കും സങ്കടം ആണ് തോന്നിയത്. പഠിപ്പിച്ച ഭാഗങ്ങൾ എല്ലാം മനസിലായി എന്ന് കുട്ടികൾ അഭിപ്രായം പറഞ്ഞു. "തേൻവരിക്ക" എന്ന പാഠഭാഗം ആയിരുന്നു അവസാനം പഠിപ്പിച്ചത്. വളരെ നല്ല അനുഭവം ആയിരുന്നു മൂന്ന് ആഴ്ചയിലും ഉണ്ടായത്.
Comments
Post a Comment